/uploads/news/561-IMG_20190519_142840.jpg
Local

ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ മഴക്കാലപൂർവ്വ ആരോഗ്യ പ്രവർത്തനങ്ങൾ ജില്ലയിൽ


തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഗവൺമെൻറ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ മനാർ, സബർബൻ റോട്ടറി ക്ലബ്ബ് സംയുക്തമായി വിളപ്പിൽ ഗവൺമെൻറ് എൽ.പി.എസിൽ വെച്ച് മഴക്കാല പ്രതിരോധ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഡോ.കെ.ജി.നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.ഷർമദ് ഖാൻ, ഡോ.ജി.പി.സിദ്ധി, ഡോ.ജാക്വിലിൻ ക്ളാസ് എടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.സെബി വി.ജെ, ഡോ.ഷിജി വൽസൻ, ഡോ.ഷാജി ബോസ്, ഡോ.ആനന്ദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ആർട്ടിസ്റ്റ് ആൽബർട്ട് അലക്സ്,സബ് അർബൻ റോട്ടറി സെക്രട്ടറി ബിജുകുമാർ,പ്രസിഡൻറ് ജീ.രാമകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോക്ടർ ഷർമദ്ഖാൻ,ഡോക്ടർ സിദ്ധി.ജി.പി എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോ. ഷാജി ബോസ്,ഡോ.ജാക്വിലിൻ,ഡോ. ഷിജി വത്സൻ, ഡോ.ആനന്ദ് എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ മഴക്കാലപൂർവ്വ ആരോഗ്യ പ്രവർത്തനങ്ങൾ ജില്ലയിൽ

0 Comments

Leave a comment