https://kazhakuttom.net/images/news/news.jpg
Local

കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു


കഴക്കൂട്ടം: കഴക്കൂട്ടം ക്ഷീര വികസന വകുപ്പിന്റെയും തോന്നയ്ക്കൽ - വേങ്ങോട് ക്ഷീര സംഘത്തിന്റെയും ആഭിമുഖ്യത്തിൽ സംഘത്തിൻ വച്ച് കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു മുതിർന്ന ക്ഷീര കർഷകനെ ആദരിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.യാസിർ മുതിർന്ന കർഷകയെ ആദരിച്ചു. ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള പാൽ സംഘത്തിനു നൽകിയ കർഷകയെ ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.രാധാദേവി ആദരിച്ചു. വാർഡ് മെമ്പർ പത്മിനി, പ്രൊഫ. മീരാസാഹിബ്, ഭരണ സമിതി അംഗം എസ്.ശശിധരൻ എന്നിവർ പങ്കെടുത്തു. 'നല്ല പാലിന് നല്ല വില' എന്ന വിഷയത്തിൽ കഴക്കൂട്ടം ക്ഷീര വികസന ഓഫീസർ പി.രാജേഷും, കന്നുകാലി രോഗങ്ങളും നിവാരണ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഡോ.പ്രീതിയും ആരോഗ്യ ജാഗ്രത - 2019 എന്ന വിഷയത്തിൽ ഡയറി ഫാം ഇൻസ്ട്രക്ടർ ഐ.ജയശ്രീയും ക്ഷീരമേഖലയിലെ വാർഷിക പദ്ധതി എന്ന വിഷയത്തിൽ ഡയറി ഫാം ഇൻസ്ട്രക്ടർ ആൻസിയും ക്ലാസുകൾ നടത്തി.

കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

0 Comments

Leave a comment