കഴക്കൂട്ടം: പട്ടിക ജാതി പട്ടിക വർഗ വിദ്യാർഥികൾക്കു സാങ്കേതിക വിദ്യഭ്യാസം നൽകുന്നതിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആറ്റിപ്ര ഗവ. ഐ.ടി.ഐയിൽ പുതിയ ട്രൈഡുകൾ ആരംഭിക്കുന്നതിനായി കിഫ്ബി ഫണ്ടിൽ നിന്നും 2 കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടു കൂടി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിർവഹിച്ചു. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആറ്റിപ്ര വാർഡ് കൗൺസിലർ സുനി ചന്ദ്രൻ, കുളത്തൂർ വാർഡ് കൗൺസിലർ ശിവദത്ത്, സംസ്ഥാന പട്ടിക ജാതി ഉപദേശക സമിതി അംഗം ഐത്തിയൂർ സുരേന്ദ്രൻ, പട്ടിക ജാതി വികസന ഓഫീസർ എസ്.രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആറ്റിപ്ര ഐ.ടി.ഐയിൽ 2 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു





0 Comments