കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണിയാപുരം, ആലുംമൂട് മാർക്കറ്റിൽ, പഞ്ചായത്ത് അനുവദിച്ച തുകയിൽ കൂടുതൽ തുക കരാറുകാരൻ കച്ചവടക്കാരിൽ നിന്നും പിരിച്ചെടുക്കുന്നതായി പരാതി. വ്യവസ്ഥകൾ പാലിക്കാതെയും നൽകേണ്ട തുകയെ പറ്റിയുള്ള വില വിവരപട്ടിക ബോർഡു പോലും സ്ഥാപിക്കാതെയുള്ള അനധികൃത പിരിവാണ് നടന്നു വരുന്നതെന്ന് ആരോപണമുണ്ട്. മാർക്കറ്റിന് പുറത്ത് കച്ചവടം നടത്തുന്നവരിൽ നിന്നും ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായും പറയുന്നു. കൂടാതെ ആലുംമൂട്, കുന്നിനകം റോഡിൽ തടസം സൃഷ്ടിച്ചു കൊണ്ടുള്ള കച്ചവടങ്ങളും അനധികൃത പാർക്കിംങ്ങും മൂലം മാർക്കറ്റിലേക്കു വരുന്നവർക്കും വഴി യാത്രക്കാർക്കും യാത്ര ദുരിതപൂർണമാക്കുന്നു. ഇതിനെതിരെയും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. കണിയാപുരം, പള്ളിപ്പുറം ഭാഗത്ത് മീൻ കച്ചവടം നടത്തുന്നവരിൽ നിന്നു പോലും ഭീഷണിപ്പെടുത്തി കാശു വാങ്ങുന്നത് പതിവാണ്. പഞ്ചായത്ത് മാർക്കറ്റ് പാട്ടത്തിന് കൊടുക്കുമ്പോൾ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിൽ പോലുമില്ലാത്ത ബോണസ് പിരിവ് നടത്തി പാവപ്പെട്ട കച്ചവടക്കാരെ വഞ്ചിക്കുകയും പലവിധത്തിൽ മാർക്കറ്റ് ദുരുപയോഗം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാച്ചിറ കണിയാപുരം ജനകീയ കൂട്ടായ്മ പ്രസിഡന്റും സെക്രട്ടറി ഫാറൂക്കും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നൽകി.
ആലുംമൂട് മാർക്കറ്റിൽ കച്ചവടക്കാരിൽ നിന്നും അനുവദിച്ച തുകയിൽ കൂടുതൽ കരാറുകാരൻ പിരിച്ചെടുക്കുന്നതായി പരാതി





0 Comments