പെരുമാതുറ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശിന്റ റോഡ് ഷോ ഇന്നലെ തുമ്പയിൽ നിന്നും ആരംഭിച്ചു. സെന്റ്.ആൻഡ്രൂസ് , പുത്തൻതോപ്പ്, സെന്റ്.സേവിയേഴ്സ് തുടങ്ങിയ തീരദേശ മേഖലകളിലൂടെ കടന്നുപോയ റോഡ് ഷോയിൽ നൂറ് കണക്കിന് പ്രവർത്തകരും നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെയും നിരവധി കാറുകളുടെയും അകമ്പടി തീരദേശത്തിന്റെ ഹൃദയം കവർന്ന ആവേശകരമായ സ്വീകരണമാണ് മുഴുവൻ സ്ഥലങ്ങളിൽ നിന്നും ലഭിച്ചത്. തുടർന്നു മുതലപ്പൊഴിയിലെത്തിയ റാലി ആവേശത്തോടെ സ്വീകരിച്ച ജനങ്ങളോട് സംസാരിച്ച സ്ഥാനാർത്ഥി ചെറിയ പെരുന്നാളിനും വലിയ പള്ളി ആണ്ടുനേർച്ചയ്ക്കും ആശംസകൾ നേർന്നു. തുടർന്ന് അഞ്ചു തെങ്ങിൽ റാലി അവസാനിച്ചു.
ആവേശത്തോടെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശിന്റ റോഡ് ഷോ





0 Comments