തിരുവനന്തപുരം: കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ, ഡീസൽ, ഗ്യാസ് വില വർധനവിനെതിരെ പ്രതിഷേധിച്ചു കൊണ്ട് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും സെക്രട്ടറിയേറ്റ് നട വരെ പ്രതിഷേധ ഓട്ടം നടത്തി. കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ചന്തവിള സുജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ കൊട്ടാരക്കര പൊന്നച്ചൻ ഉത്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി അബേൽ, ടൈറ്റസ്, കേരള യൂത്ത് ഫ്രണ്ട് ജില്ലാ ചാർജ് ജനറൽ സെക്രട്ടറി രതീഷ് ഉപയോഗ്, ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് തിരുമല, ജില്ലാ ട്രഷറർ അരുൺ ബാബു, നൗഫൽ ആമ്പല്ലൂർ, സാബു തിരുവല്ലം, സന്തോഷ്, സുനിൽ, ഫെഡറിക് റോബർട്ട് തുടങ്ങിയവർ യോഗത്തിന് ആശംസയർപ്പിച്ചു.
ഇന്ധന വില വർധനവിനെതിരെ പ്രതിഷേധയോട്ടം





0 Comments