/uploads/news/2021-IMG-20210623-WA0047.jpg
Local

ഇന്ധന വില വർധയിൽ പ്രതിഷേധിച്ച് കഴക്കൂട്ടത്തു കേരള കോൺഗ്രസ് പ്രതിഷേധ ധർണ


കഴക്കൂട്ടം: രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധയിൽ പ്രതിഷേധിച്ചു, കേരള കോൺഗ്രസ് കഴക്കൂട്ടം, നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. കഴക്കൂട്ടം പോസ്റ്റാഫീസിനു മുന്നിൽ നടന്ന ധർണ, മണ്ഡലം പ്രസിഡന്റ് ചന്തവിള ഷാജു മോൻ ഉൽഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ ട്രഷറർ, ആമ്പല്ലൂർ അരുൺ ബാബു സ്വാഗതം പറഞ്ഞു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ചന്തവിള സുജിത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് കഴക്കൂട്ടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആമ്പല്ലൂർ നൗഫൽ കൃതജ്ഞതയും പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലം കമ്മറ്റി അംഗം, സന്തോഷ്, രതീഷ്, ശ്രീനാഥ്. തുടങ്ങിവർ പങ്കടുത്തു.

ഇന്ധന വില വർധയിൽ പ്രതിഷേധിച്ച് കഴക്കൂട്ടത്തു കേരള കോൺഗ്രസ് പ്രതിഷേധ ധർണ

0 Comments

Leave a comment