/uploads/news/723-IMG_20190714_215150.jpg
Local

ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഗസ്ത്യശൈല താഴ്‌വരയിൽ മഴ നടത്തം സംഘടിപ്പിച്ചു


ഇരിഞ്ചയം: ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആറാമത് 'മഴ നടത്തം' സംഘടിപ്പിച്ചു. അഗസ്ത്യ ശൈല താഴ് വരയായ പേപ്പാറ മുതൽ പൊടിയക്കാല വരെയാണ് മഴ നടത്തം സംഘടിപ്പിച്ചത്. യുണൈറ്റഡ് ബാലവേദി കൂട്ടായ്മ, കരിപ്പൂർ ഗവ:ഹൈസ്ക്കൂൾ, വെള്ളനാട് ജി.കാർത്തികേയൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, നെടുമങ്ങാട് ഗവ:ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൂടാതെ നെടുമങ്ങാട് മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം കുട്ടികളും അധ്യാപകരും, ഗ്രന്ഥശാല, പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു. പൊടിയക്കാല ആദിവാസി മൂപ്പൻ ശ്രീ.ശ്രീകുമാർ വഴികാട്ടിയായി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ. ബി.ബാലചന്ദ്രൻ, പേപ്പാറ ഡാം പരിസരത്ത് ആറാമത് മഴനടത്തം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് വി.കെ.ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രൈബൽ ഓഫീസർ ഷിനു.എസ്, നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ വി.ഷിനിലാൽ, ഗ്രന്ഥശാല സെക്രട്ടറി ബിജു.എസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കാട്ടുപാതയിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ടു യാത്ര പൊടിയക്കാല ആദിവാസി ഊരിൽ എത്തിച്ചേർന്നു. പൊടിയക്കാല ആദിവാസി ഊരിലുള്ള സാമൂഹിക പഠന മുറിയിൽ ആദിവാസി ഊരിലുള്ളവരും മഴ നടത്തം കൂട്ടായ്മയിലെ അംഗങ്ങളുമായി സംവദിച്ചു. ഊരു മൂപ്പൻ ശ്രീകുമാർ, പരത്തി എന്നിവർ ഊരിലെ ജനങ്ങളുടെ ജീവിത രീതി, ആചാരനുഷ്ടാനങ്ങൾ, ചികിൽസാ രീതി തുടങ്ങിയവയെക്കുറിച്ചു സംസാരിച്ചു. ഊരിലെ സാമൂഹിക പഠന മുറിയിലെ വിദ്യാർത്ഥികൾക്കായി മഴ നടത്തം കൂട്ടായ്മ പഠനോപകകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ആദിവാസി ഊരിലെ ഭവനങ്ങൾ സന്ദർശിച്ചു. സാമൂഹിക പഠന മുറിയിൽ ഒത്തുകൂടി മഴ നടത്തം സമാപിച്ചു. സമാപനയോഗത്തിൽ ബി.രജിത് നന്ദി രേഖപ്പെടുത്തി.

ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഗസ്ത്യശൈല താഴ്‌വരയിൽ മഴ നടത്തം സംഘടിപ്പിച്ചു

0 Comments

Leave a comment