https://kazhakuttom.net/images/news/news.jpg
Local

ഈ അക്ഷരമുറ്റത്ത് ഡോക്യുമെന്ററി പ്രദർശനോദ്ഘാടനം നാളെ


ശ്രീകാര്യം: കുളത്തൂർ കോലത്തുകര ഹയർ സെക്കൻഡറി സ്കൂളിലെ 88 വർഷത്തിൽ പഠിച്ച പുർവ്വ വിദ്യാർത്ഥി സംഘടനയായ ഒരു വട്ടം കൂടി 88 ന്റെയും ഗ്രീൻസ് മീഡിയയും ജെ.എം.ഫിലിംസും സംയുക്തമായി നിർമ്മിച്ച ഡോക്യുമെന്ററിയുടെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും. ഉച്ചക്ക് 2.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് ഡോക്യുമെന്ററിയുടെ ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിർവ്വഹിക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഡോക്യുമെന്ററിയുടെ സി.ഡി ഏറ്റുവാങ്ങും. ചടങ്ങിൽ ഡെപ്യുട്ടി സ്പീക്കർ വി.ശശി ,ശബരീനാഥ് എം.എൽ.എ, മേയർ വി.കെ.പ്രശാന്ത്, മുൻ എം.എൽ.എ എം.എ.വാഹിദ്, കൗൺസിലർ മേടയിൽ വിക്രമൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ തുടങ്ങിയവർ സംസാരിക്കും.

ഈ അക്ഷരമുറ്റത്ത് ഡോക്യുമെന്ററി പ്രദർശനോദ്ഘാടനം നാളെ

0 Comments

Leave a comment