/uploads/news/1793-IMG-20200528-WA0004.jpg
Local

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസിൻ്റെ സൗജന്യ ബസ്


പെരുമാതുറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുവാൻ സ്ക്കൂളിൽ പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ ബസുകൾ വിട്ടു നൽകി. യൂത്ത് കോൺഗ്രസ് നേതാവ് കഠിനംകുളം സുഹൈലിൻ്റെ നേതൃത്വത്തിൽ പെരുമാതുറ ഭാഗത്തു നിന്നും കഴക്കൂട്ടം, ചിറയിൻകീഴ്, പള്ളിത്തുറ ഭാഗത്തേയ്ക്കാണ് സൗജന്യമായി ബസുകൾ വിട്ടു നൽകിയത്. പെരുമാതുറ ജംങ്ഷനിൽ വെച്ച് നടന്ന ചടങ്ങിൽ കഠിനംകുളം സുഹൈൽ ഉത്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് പെരുമാതുറ മേഖല പ്രസിഡൻ്റ് സനോഫർ, കഠിനംകുളം മണ്ഡലം പ്രസിഡൻ്റ് ബി.ആർ.രാജു, ചിറയിൻകീഴ് ബ്ലോക്ക് സെക്രട്ടറി സുനിൽ, പെരുമാതുറ മേഖല സെക്രട്ടറി ഷാഫി, യൂത്ത് കോൺഗ്രസ് നേതാക്കളായ അർഷാദ്, നെപ്പോളിയൻ, പീറ്റർ എന്നിവർ നേതൃത്വം നൽകി.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസിൻ്റെ സൗജന്യ ബസ്

0 Comments

Leave a comment