/uploads/news/1202-IMG-20191201-WA0039.jpg
Local

കടയ്ക്കാവൂർ മണനാക്കിൽ സി.സി.ടി.വി കണ്ണ് തുറന്നു


കടയ്ക്കാവൂർ: മണനാക്ക് നിവാസികളുടെ ദീർഘ കാലത്തെ ആവശ്യമായ സി.സി.ടി.വി ക്യാമറകൾ കണ്ണ് തുറന്നു. മണനാക്ക് പ്രവാസി അസോസിയേഷന്റെയും, മണനാക്ക് വ്യാപാരി വ്യവസായികളുടെയും സംയുക്തമായി കടയ്ക്കാവൂർ പോലീസിന്റെ സഹകരണത്തോടു കൂടി സ്ഥാപിച്ച സി.സി.ടി.വി യുടെ ഉത്ഘാടനം ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി.ബേബി ഉത്ഘാടനം ചെയ്തു. വലിയൊരു ദൗത്യത്തിന്റെ ശ്രമത്തിന് ഫലം കണ്ടതിന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യന് പ്രവാസി അസോസിയേഷന്റെയും, വ്യാപാരികളുടെയും നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മണനാക്ക് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ബാജു അധ്യക്ഷത വഹിച്ചു. 2003 ലാണ് മണനാക്ക് പ്രവാസി അസോസിയേഷൻ യു.എ.ഇയിൽ സ്ഥാപിതമായത്. തുടർന്ന് യു.എ.ഇയിലും നാട്ടിലും സാമൂഹികവും സാംസ്കാരികവുമായ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുകയാണ്. ഇതിന്റെ ഭാഗമായാണ് മണനാക്കിൽ ക്യാമറ സ്ഥാപിച്ചത്. സി.സി.ടി.വി സ്ഥാപിച്ചതോടെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും മോഷണവും അക്രമവും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ പറഞ്ഞു. അതു പോലെ യഥാസമയം പോലീസിന് നടപടികൾ സ്വീകരിക്കാനും കഴിയും. കടയ്ക്കാവൂർ, മണമ്പൂർ, വക്കം തുടങ്ങിയ പഞ്ചായത്തുകൾ ഉൾപ്പെടുന്ന സ്ഥലമാണ് മണനാക്ക്. ആറ്റിങ്ങലിൽ തിരക്ക് കൂടുന്ന സമയങ്ങളിൽ വാഹനങ്ങൾ കൂടുതലായി ഇതു വഴിയാണ് കടത്തി വിടുന്നത്. അത്രയും പ്രാധാന്യമുള്ള മണനാക്ക് ജംഗ്ഷനിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഇതു വഴി വിവിധ കേസുകളിലെ പ്രതികൾ കടന്നു പോയാൽ പിടികൂടാനുള്ള സൂചനയും ലഭിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.ഫിറോസ് ലാൽ, വാർഡ് മെമ്പർമാരായ നാസർ, വ്യാപാരി വ്യവസായി പ്രസിഡന്റ് സലാഹുദ്ദീൻ, വ്യാപാരി വ്യവസായി സെക്രട്ടറി ഷബീർ അൽഅമീൻ തുടങ്ങിയവർ പങ്കെടുത്തു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ സ്വാഗതമാശംസിച്ച ചടങ്ങിൽ മണനാക്ക് പ്രവാസി അസോസിയേഷൻ മുൻ പ്രസിഡന്റ് സീതി നന്ദി രേഖപ്പെടുത്തി.

കടയ്ക്കാവൂർ മണനാക്കിൽ സി.സി.ടി.വി കണ്ണ് തുറന്നു

0 Comments

Leave a comment