കഴക്കുട്ടം: കണിയാപുരം ഗവ. യു.പി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് വായനാ വസന്തം പരിപാടിക്ക് തുടക്കമായി. വായന തീരം, ഉള്ളെഴുത്ത്, സാംസ്കാരിക സഞ്ചാരം, സാഹിത്യ പ്രമുഖരുമായുള്ള സംവാദങ്ങൾ തുടങ്ങിയവയാണ് വായനാ വസന്തം പരിപാടിയിൽ നടക്കുന്നത്. പ്രമുഖ ബാലസാഹിത്യകാരനും ഗ്രന്ഥകാരനുമായ വട്ടപ്പറമ്പിൽ പീതാംബരൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പി.റ്റി.എ പ്രസിഡൻ്റ് ഷിറാസ് അധ്യക്ഷത വഹിച്ചു. എച്ച്.എം ഇൻചാർജ് ലൈലാ ബീവി, സ്റ്റാഫ് സെക്രട്ടറി അമീർ കണ്ടൽ, മേരി സെലിൻ, സീന എസ്.എൻ, കണിയാപുരം നാസറുദീൻ, കുമാരി ബിന്ദു, മഞ്ജു.എൽ.ആർ, ഷമീന തുടങ്ങിയവർ സംബന്ധിച്ചു.
വായനാ തീരം, ഉള്ളെഴുത്ത്, സാംസ്കാരിക സഞ്ചാരം, സാഹിത്യ പ്രമുഖരുമായുള്ള സംവാദങ്ങൾ തുടങ്ങിയവയാണ് വായനാ വസന്തം പരിപാടിയിൽ നടക്കുന്നത്





0 Comments