https://kazhakuttom.net/images/news/news.jpg
Local

കനത്ത മഴ. തിരുവനന്തപുരം ജില്ലയിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു


തിരുവനന്തപുരം: കനത്ത മഴ മൂലം തിരുവനന്തപുരം ജില്ലയിൽ ഇന്ന് (9/8/19-വെള്ളിയാഴ്ച) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ചിലയിടത്ത് ഗതാഗത തടസ്സവും ഉള്ളതിനാലും ആണ് അവധി. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. മദ്രസ്സകൾക്കും അവധി ബാധകമായിരിക്കും. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്.

കനത്ത മഴ. തിരുവനന്തപുരം ജില്ലയിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

0 Comments

Leave a comment