മൂന്നാർ: മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ കഫേയായി രൂപം മാറി കെഎസ്ആർടിസി ബസ്.മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലാണ് പിങ്ക് കഫേ പ്രവർത്തനം ആരംഭിച്ചത്.കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കഫേ തുടങ്ങിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ പുനരുപയോഗിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
അറ്റകുറ്റപ്പണി ചെയ്ത് ഭംഗി വരുത്തിയ ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്. സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഈ ബസിൽ ഒരേസമയം 20 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാണ്. കഫേയുടെ ചുമതല കുടുംബശ്രീ വനിതകൾക്കാണ് . 14 പേർക്കാണ് ഇതുവഴി തൊഴിൽ ലഭിയ്ക്കുന്നത്. രാവിലെ 5 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം.
ഹോം ഡെലിവറിയും ഉദ്ദേശിക്കുന്നുണ്ട്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡിപ്പോയിൽ നടന്ന ചടങ്ങിൽ എ.രാജ എംഎൽഎ, സബ്കലക്ടർ രാഹുൽ കൃഷ്ണ ശർമ, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ, എടിഒ എ.അഭിലാഷ്, ഡിപ്പോ ഇൻചാർജ് സേവി ജോർജ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അറ്റകുറ്റപ്പണി ചെയ്ത് ഭംഗി വരുത്തിയ ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്. സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഈ ബസിൽ ഒരേസമയം 20 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാണ്.





0 Comments