കഴക്കൂട്ടം: കരുതൽ കഴക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൻ്റെ ഇന്ന് (30/01/22) നടത്താനിരുന്ന ഉത്ഘാടനം ലോക് ഡൗണിൻ്റ പശ്ചാത്തലത്തിൽ ഫെബ്രുവരി 14 തിങ്കളാഴ്ചയിലേക്ക് മാറ്റി. അന്ന് വൈകുന്നേരം 4 മണിക്ക് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജെ.എസ്.അഖിൽ അദ്ധ്യക്ഷനാവും. ജനറൽ സെക്രട്ടറി പ്രദീപ് കുമാർ.ജി സ്വാഗതം പറയും. ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി മുഖ്യാതിഥിയാവും. മുൻ എം.എൽ.എ എം.എ.വാഹിദ്, ചാണ്ടി ഉമ്മൻ, കഴക്കൂട്ടം, സെൻ്റ്. ജോസഫ് ചർച്ച് ഇടവക വികാരി ഫാദർ റെക്സ് മൊറായിസ്.എസ്.എം എന്നിവർ സന്നിഹിതരാവും.
കരുതൽ കഴക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൻ്റെ ഉത്ഘാടനം മാറ്റി വച്ചു.





0 Comments