പോത്തൻകോട്: കവിയും പത്രപ്രവർത്തകനുമായ കരൂർ ശശിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനൂപ് കരൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം വട്ടപ്പറമ്പിൽ പീതാംബരൻ ഉത്‌ഘാടനം ചെയ്തു. കവിയുടെ ജന്മഗൃഹമായ പോത്തൻകോട് കരൂരിലെ രാമപുരത്ത് വസതിയിൽ വച്ചു പോത്തൻകോട് റൂറൽ പ്രസ് ക്ലബും നന്മ കലാസാഹിത്യവേദിയും ചേർന്നു സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ വി.എസ്.ബിന്ദു, പ്രൊഫ. മീരാ സാഹിബ്, എം.ബി.സന്തോഷ്, ബി.കെ നായർ, റോസ് ചന്ദ്രൻ, ജയൻ പോത്തൻകോട്, ചാന്നാങ്കര ജയപ്രകാശ്, സിദ്ദിഖ് സുബൈർ, രജി ചന്ദ്രശേഖർ, കണിയാപുരം നാസറുദ്ദീൻ, ആർ ലതീഷ് കുമാർ, അനിൽ.ആർ.മധു, ടി.തുളസീധരൻ, സൂരജ് പ്രകാശ്, ബി.എസ്.ഇന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ എക്സൽ ജയൻ സ്വാഗതവും വേണുഗോപൻ നന്ദിയും പറഞ്ഞു. കൂടാതെ അനുസ്മരണ സമ്മേളനത്തിൽ വച്ച് കവിയുടെ സ്മരണ നിലനിർത്തി പ്രവർത്തിക്കുന്നതിനായി കരൂർ ശശി ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു.
അനൂപ് കരൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം വട്ടപ്പറമ്പിൽ പീതാംബരൻ ഉത്‌ഘാടനം ചെയ്തു.





0 Comments