/uploads/news/496-IMG_20190503_220539.jpg
Local

കല്ലാർ ഗോൾഡൻ വാലിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി


നെടുമങ്ങാട്: 14 അടി നീളവും 18 കിലോ തൂക്കവും പത്തു വയസ് പ്രായവുമുള്ള ആൺ രാജവെമ്പാലയാണ് വിതുര കല്ലാർ ഗോൾഡൻ വാലിയിൽ നിന്നും പിടികൂടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊന്മുടി റോഡിൽ കല്ലാർ ഗോൾഡൻ വാലിയിലാണ് രാജവെമ്പാലയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷിന്റെ നിർദ്ദേശ പ്രകാരം റാപ്പിഡ് റസ്പോൺസ് ടീം അംഗം സനൽ രാജാണ് പാമ്പിനെ പിടികൂടിയത്.

കല്ലാർ ഗോൾഡൻ വാലിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

0 Comments

Leave a comment