കഴക്കൂട്ടം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനായി കഴക്കൂട്ടത്തെ കടകൾ ഒഴുപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. സ്ഥലം ഏറ്റെടുക്കൽ നിയമം സെക്ഷൻ 19 പ്രകാരം പുനരധിവാസവും നഷ്ട പരിഹാരവും നൽകാതെയാണ് നിർമ്മാണ നടപടികളുമായി നാഷണൽ ഹൈവൈ മുന്നോട്ട് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷൈൻ എ സത്താറും കച്ചവടക്കാരായ അനിൽനാഥ് അടക്കമുള്ള ഏഴു പേർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് അടുത്ത വർഷം ജനുവരി 20 വരെ കട ഒഴുപ്പിക്കുന്നതിനെതിരെ സ്റ്റേ അനുവദിച്ച് കൊണ്ടാണ് ഉത്തരവായിരിക്കുന്നത്. മേൽപ്പാല നിർമ്മാണം ഇതോടെ പ്രതിസന്ധി ഘട്ടത്തിലായിരിക്കുകയാണ്.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം: കടകൾ ഒഴുപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ





0 Comments