കഴക്കൂട്ടം: ഐ.എൻ.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 ചുമട്ടു തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് വി.ആർ.അരുൺ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് അംഗവുമായ വെട്ടുറോഡ് സലാം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് ലാലു.വി മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി കഴക്കൂട്ടം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത്.എ.ആർ സ്വാഗതം ആശംസിച്ചു. യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം പ്രസിഡൻ്റ് മായാദാസ് പങ്കെടുത്തു.
കഴക്കൂട്ടം മണ്ഡലത്തിലെ ചുമട്ടു തൊഴിലാളികൾക്ക് ഓണക്കോടി വിതരണം





0 Comments