/uploads/news/829-IMG_20190808_100338.jpg
Local

കഴക്കൂട്ടം സബ് ആർ.ടി ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമിതി പ്രക്ഷോഭത്തിലേക്ക്


കഴക്കൂട്ടം: കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് കഴക്കൂട്ടത്തു തന്നെ നിലനിർത്തണമെന്ന ആവശ്യമടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനകീയ വികസന സമിതി കഴക്കൂട്ടം ആർ.ടി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. കഴക്കൂട്ടം കേന്ദ്രമായി നാടിന്റെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾ, വ്യാവസായിക സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കലാകായിക സംഘടനകൾ എന്നിവയുടെ കൂട്ടായ്മയാണ് ജനകീയ വികസന സമിതി. സംസ്ഥാനത്തെ പ്രധാനപ്പെട്ടതും പൊതുജനങ്ങൾക്ക് പ്രയോജന പ്രദവുമായ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ആർ.ടി ഓഫീസ് മാറ്റി കാട്ടായിക്കോണത്ത് സ്ഥാപിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ജനത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും  സമരത്തിൽ രാഷ്ട്രീയ ഭേദമെന്യേ അഭിപ്രായപ്പെട്ടു. കഴക്കൂട്ടം കേന്ദ്രമാക്കി താലൂക്ക് അനുവദിക്കുക, കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടു കുടിയൊഴിപ്പിക്കുന്നവർക്കു അർഹമായ നഷ്ട പരിഹാരവും പുനരധിവാസ പാക്കേജും പ്രഖ്യാപിക്കുക, പാങ്ങപ്പാറ ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ പുതിയതായി സ്ഥാപിച്ച ബഹുനില മന്ദിരത്തിൽ കിടക്കകളോടു കൂടിയ ചികിത്സാ കേന്ദ്രം ആരംഭിക്കുക, ട്രിഡയുടെ കൈവശമുള്ള ഭൂമിയിലും ബ്ലോക്ക് ഓഫീസ് ഭൂമിയിലും സിവിൽ സ്റ്റേഷൻ ആരംഭിക്കുക, തെറ്റിയാർ ശുചീകരിക്കുക, ട്രാഫിക് പരിഷ്ക്കരിക്കുക, ട്രെയിനേജ് സംവിധാനം വേഗത്തിലാക്കുക, കഴക്കൂട്ടം ശ്മശാനം ആധുനികവൽക്കരണം ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളും ജനകീയ വികസന സമിതി ധർണ്ണയിൽ ആവശ്യപ്പെട്ടു. അണ്ടൂർക്കോണം സനൽകുമാർ ധർണ്ണ ഉത്ഘാടനം ചെയ്തു. ജനകീയ വികസന സമിതി കൺവീനർ എസ്. മനോഹരൻ (ജനതാദൾ) അധ്യക്ഷത നിർവ്വഹിച്ചു. എ.പി.എസ്.നായർ നന്ദി പറഞ്ഞു. എസ്. മനോഹരൻ, അഡ്വ.വി.മോഹൻകുമാർ, കഴക്കൂട്ടം അനിൽ (ബി.ജെ.പി), സി.പി.ഐ നേതാക്കളായ നിർമ്മല കുമാർ, തുണ്ടത്തിൽ അജി, പുഷ്ക്കര കുമാർ (എൻ.സി.പി), ഷൈലജ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ ഷൈൻ.എ.സത്താർ, സന്തോഷ്, സജീദ്, അഡ്വ.മണിലാൽ (ജനതാദൾ), ലാലു (ഐ.എൻ.ടി.യു.സി), എ.എം.ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

കഴക്കൂട്ടം സബ് ആർ.ടി ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമിതി പ്രക്ഷോഭത്തിലേക്ക്

0 Comments

Leave a comment