/uploads/news/2495-IMG_20211122_122148.jpg
Local

കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.


കഴക്കൂട്ടം: കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീട് ബോംബെറിഞ്ഞ ശേഷം അടിച്ചുതകർത്ത കേസിൽ മൂന്ന് പേർ പിടിയിൽ. പുലയനാർകോട്ട സ്വദേശികളായ ചന്തു, സമീർ, അൻഷാദ് എന്നിവരാണ് പിടിയിലായത്. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് കമ്മിറ്റി അംഗം ഷിജുവിന്റെ വീടാണ് ഇവർ ആക്രമിച്ചത്.ചന്തുവിനെ വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടതിലും ഇയാളുടെ ഭാര്യയെ ഷിജു ശല്യപ്പെടുത്തിയതുമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതികൾ പറഞ്ഞതായി തുമ്പ പോലീസ് അറിയിച്ചു. എന്നാൽ ലഹരി ഇടപാട് നടത്തിയതിനെ തുടർന്നാണ് ചന്തുവിനെ വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നാണ് ഷിജു നൽകിയ പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.ഷിജുവും ഭാര്യയും രണ്ട് മക്കളും ആക്രമണത്തിനിടെ തലനാരിഴക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.

0 Comments

Leave a comment