/uploads/news/news_കാട്ടാക്കടയിലെ_മർദ്ദനത്തിൽ_പ്രതിഷേധിച്ച്..._1663850298_5856.jpg
Local

കാട്ടാക്കടയിലെ മർദ്ദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിക്കുള്ള പരസ്യം പിൻവലിച്ച്‌ സ്വകാര്യ സ്ഥാപനം


കോട്ടയം: തിരുവനന്തപുരം കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയ്ക്കുള്ള പരസ്യം പിൻവലിക്കുകയാണെന്ന് സ്വകാര്യ സ്ഥാപനം. കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ കൺസഷൻ ടിക്കറ്റ് പുതുക്കാൻ വന്ന പിതാവിനെയും മകളെയും മർദിച്ചത് വൻ വിവാദമായിരുന്നു.

മർദ്ദനത്തിൽ പ്രതിഷേധിച്ച്, കോട്ടയം അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനമാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയിരുന്ന പരസ്യം പിൻവലിക്കുകയാണെന്ന് അറിയിച്ചത്. പ്രതിമാസം 1.86 ലക്ഷം രൂപയുടെ പരസ്യം നൽകിയിരുന്നെന്നും ഇതാണ് പിൻവലിക്കുന്നതെന്നും സ്ഥാപനഅധികൃതർ അറിയിച്ചു.

കൂടാതെ മർദ്ദനമേറ്റ കുട്ടിയുടെ മൂന്നു വർഷത്തെ യാത്രയ്‌ക്കുള്ള തുക കുട്ടിയുടെ പിതാവ് പ്രേമനെ ഏൽപിക്കുമെന്നും കോട്ടയം അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം അറിയിച്ചു.

പ്രതിമാസം 1.86 ലക്ഷം രൂപയുടെ പരസ്യം നൽകിയിരുന്നെന്നും ഇതാണ് പിൻവലിക്കുന്നതെന്നും സ്ഥാപന അധികൃതർ അറിയിച്ചു.

0 Comments

Leave a comment