കൊച്ചി: കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയ സ്ത്രീയെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. നിരവധി തട്ടിപ്പുകേസുകളിലെ പ്രതി പള്ളുരുത്തി സ്വദേശിനി പൂമ്പാറ്റ സിനിയെന്ന ശ്രീജയെയാണ് (48) ആറുമാസത്തെ കരുതൽ തടങ്കൽ പൂർത്തിയാകാൻ ഒരു മാസം ശേഷിക്കെ മോചിപ്പിക്കാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ജൂണിൽ തൃശൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ശ്രീജയെ കരുതൽ തടവിലാക്കാൻ ജില്ല കലക്ടർ ഉത്തരവിടുകയായിരുന്നു.
ഇതിനെതിരെ ശ്രീജ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഇവർക്കെതിരെ 19ലേറെ തട്ടിപ്പുകേസുകളുണ്ടെന്നും കരുതൽ തടങ്കലിലാക്കിയ ഉത്തരവിൽ അപാകതയില്ലെന്നും കോടതി വിലയിരുത്തി. മകൾ പൂർണ ഗർഭിണിയാണെന്നും പ്രസവ ശുശ്രൂഷക്ക് വേറെയാരുമില്ലെന്ന ശ്രീജയുടെ വാദം കണക്കിലെടുത്ത കോടതി കരുതൽ തടങ്കൽ ഒഴിവാക്കി ഉത്തരവിടുകയായിരുന്നു.
നിരവധി തട്ടിപ്പുകേസുകളിലെ പ്രതി പള്ളുരുത്തി സ്വദേശിനി പൂമ്പാറ്റ സിനിയെന്ന ശ്രീജയെയാണ് (48) ആറുമാസത്തെ കരുതൽ തടങ്കൽ പൂർത്തിയാകാൻ ഒരു മാസം ശേഷിക്കെ മോചിപ്പിക്കാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.





0 Comments