/uploads/news/847-IMG_20190810_063852.jpg
Local

കാലവർഷക്കെടുതി: വൈദ്യുതി തടസങ്ങൾ പുനഃ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം


തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള വൈദ്യുതി തടസങ്ങൾ പുനഃ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്നലെ വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വൈദ്യുതി ബോർഡിന്റെ കീഴിലുള്ള ഡാമുകളുടെ ജലനിരപ്പ് കൃത്യമായി അവലോകനം ചെയ്യുക. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വേണ്ട മുൻകരുതലുകൾ എടുക്കുക. ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ ദൃശ്യ പത്ര ശ്രവണ മാധ്യമങ്ങൾ വഴി വേണ്ട മുന്നറിയിപ്പുകൾ നൽകിയതിന് ശേഷം മാത്രമെ ഡാമുകൾ തുറക്കാവു എന്നും യോഗത്തിൽ തീരുമാനമായി. തത്സമയ സ്ഥിതി ഗതികൾ വിലയിരുത്തുവാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വേണ്ടി പട്ടം വൈദ്യുതി ഭവൻ ആസ്ഥാനത്തു ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം തുറക്കുവാൻ തീരുമാനമായി. കൂടാതെ സർക്കിൾ ഓഫീസ് തലത്തിലും കൺട്രോൾ റൂം തുറക്കുവാൻ ധാരണയായിട്ടുണ്ട്. സമയ ബന്ധിതമായി വൈദ്യുത തകരാറുകൾ പരിഹരിച്ചു ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുവാനുള്ള എല്ലാ നടപടികളും കെ.എസ്.സി.ബി സ്വീകരിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി.

കാലവർഷക്കെടുതി: വൈദ്യുതി തടസങ്ങൾ പുനഃ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം

0 Comments

Leave a comment