/uploads/news/news_കിടപ്പാടം_പണയപ്പെടുത്തി_ചികിത്സ_തേടിയ_രോ..._1655909458_848.jpg
Local

കിടപ്പാടം പണയപ്പെടുത്തി ചികിത്സ തേടിയ രോഗികളായ വൃദ്ധ ദമ്പതികൾ ജപ്തി ഭീഷണിയിൽ


കല്ലമ്പലം: ഭൂപണയ ബാങ്കിൽ കിടപ്പാടം പണയപ്പെടുത്തി ചികിത്സ തേടിയ രോഗികളായ വൃദ്ധ ദമ്പതികൾ ജപ്തി ഭീഷണിയിൽ. കരവാരം പഞ്ചായത്തിലെ ആറാം വാർഡിൽ ആണ്ടിക്കോണം വട്ടക്കൈത എസ്.എസ് ഹൗസിൽ അബ്ദുൽ റഷീദ് (70) ഭാര്യ അനീസാ ബീവി (57) എന്നിവരാണ് ചികിത്സ നടത്തി കടക്കെണിയിലായിരിക്കുന്നത്.


അബ്ദുൽ റഷീദ് ഒന്നര വർഷമായി ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. ഭാര്യ അനീസാ ബീവിക്ക് കടുത്ത പ്രമേഹവും, അൾസർ രോഗവും, യൂട്രസിൽ മുഴയുമുണ്ട്. ഓപ്പറേഷന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം നടത്തിയില്ല. അബ്ദുൽ റഷീദ് ഏതാണ്ട് 8 മാസത്തോളമായി ചികിത്സയിലാണ്. ഇതിനിടയിൽ ഒരുപാട് ഓപ്പറേഷനുകൾ കഴിഞ്ഞു. 10 സെന്റ്‌ ഭൂമിയിൽ ഒരു ഷീറ്റിട്ട കൂരയാണ് വീടായിട്ടെന്ന് പറയാൻ ഇവർക്കുള്ളത്. 


ചികിത്സാ ചെലവിനായി ഇത് പണയം വച്ചാണ് 5 ലക്ഷം രൂപ ലോണെടുത്തത്. പലിശയടക്കം ഇപ്പോൾ 8 ലക്ഷത്തിനുമേൽ അടയ്ക്കണം. അന്നോടന്നുള്ള നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന ഇവരെ നാട്ടുകാരാണ് ഒരു പരിധി വരെ സഹായിച്ചു കൊണ്ടിരിക്കുന്നത്. വിവാഹം കഴിച്ച് കുടുംബമായി കഴിയുന്ന ഇവരുടെ രണ്ട് ആൺ മക്കൾക്ക് വൃദ്ധരായ മാതാപിതാക്കളെ നോക്കാനുള്ള ശേഷിയില്ല. അവരും അന്നോടന്നുള്ള വരുമാനത്തിലാണ് കഴിയുന്നത്. 


കടം വാങ്ങിയും മറ്റും ഇത്രയും നാൾ ചികിത്സ മുന്നോട്ടു പോയെങ്കിലും ഇനിയെന്തു ചെയ്യണമെന്നറിയാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഈ വൃദ്ധ ദമ്പതികൾ. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഇവർ സുമനസ്സുകളുടെ സഹായം തേടുകയാണ്. അനീസാ ബീവിയുടെ പേരിൽ മണമ്പൂർ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അനീസാ ബീവി, അക്കൗണ്ട് നമ്പർ: 10930100210216, ഐ.എഫ്.എസ്.സി കോഡ്‌: FDRL 0001093, ഫോൺ:81297 57748.

കടം വാങ്ങിയും മറ്റും ഇത്രയും നാൾ ചികിത്സ മുന്നോട്ടു പോയെങ്കിലും ഇനിയെന്തു ചെയ്യണമെന്നറിയാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഈ വൃദ്ധ ദമ്പതികൾ.

0 Comments

Leave a comment