പോത്തൻകോട്: പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിനെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ സംസ്ഥാന പോലീസ് നടപ്പിൽ വരുത്തുന്ന "കുഞ്ഞേ നിനക്കായി" എന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി. പോത്തൻകോട് സബ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സ്റ്റേഷനിലെ മറ്റു പോലീസുകാരുടെയും നാട്ടുകാരുടെയും സഹകരണം വൻ വിജയമാക്കി.
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിനെതിരെ ബോധവൽക്കരണ പരിപാടി





0 Comments