/uploads/news/562-IMG_20190519_193914.jpg
Local

കുറക്കോട് റമദാൻ കിറ്റ് വിതരണവും സ്കൂൾ കിറ്റ് വിതരണവും


കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ കുറക്കോട് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകളും സ്കൂൾ കിറ്റുകളും വിതരണം ചെയ്തു. ഫോറം പ്രസിഡന്റ് കാസിം പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് വലിയവീട് സലീമിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കുറക്കോട് ജമാ അത്ത് ഇമാം ത്വാഹാ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, മംഗലപുരം സബ് ഇൻസ്പെക്ടർ ജയകുമാർ, ജമാ അത്ത് സെക്രട്ടറി അഷറഫ്, പള്ളിപ്പുറം ജയകുമാർ, എം.കെ.ഹാഷിം, അസിസ് എന്നിവർ പങ്കെടുത്തു.

കുറക്കോട് റമദാൻ കിറ്റ് വിതരണവും സ്കൂൾ കിറ്റ് വിതരണവും

0 Comments

Leave a comment