/uploads/news/2515-IMG_20211126_195402.jpg
Local

കെ.ഇ.ഡബ്ല്യു.എസ്.എ (കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ) തിരുവനന്തപുരം ജില്ലാ സമ്മേളനം


തിരുവനന്തപുരം: കെ.ഇ.ഡബ്ല്യു.എസ്.എ തിരുവനന്തപുരം ജില്ലാ സമ്മേളനം കെ.എസ്.ടി എംപ്ലോയീസ് യൂണിയൻ ഹാൾ (ടി.വി.സ്മാരകം), തമ്പാനൂരിൽ വെച്ച് പ്രതിനിധി സമ്മേളനം, എക്സിബിഷൻ എന്നിവയോടെ നടന്നു. പത്തനംതിട്ട ജില്ലയിൽ വച്ചു നടക്കുന്ന 34-ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായാണ് ജില്ലാ സമ്മേളനം നടത്തിയത്. കെ.ഇ.ഡബ്ല്യു.എസ്.എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.സുധീർ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്റണി രാജു ഉത്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ വെച്ച് ആൻ്റണി രാജു എം.എൽ.എ വിദ്യാഭ്യാസ അവാർഡുകളും സംസ്ഥാന ജനറൽ സെക്രട്ടറി എം.മുജീബ് റഹ്മാൻ വൈദ്യസഹായവും വിതരണം ചെയ്തു. കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന പ്രസിഡന്റ് സി.റ്റി.ലാൻസൺ, തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ശ്രീകുമാർ, സംസ്ഥാന അസി. സെക്രട്ടറി വി.ഗോപകുമാരൻ നായർ, ജില്ലാ സെക്രട്ടറി എം.രാജ്മോഹൻ, സംസ്ഥാന ക്ഷേമഫണ്ട് അംഗം ബി.ഗോപകുമാരൻ നായർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ആർ.അനിൽ കുമാർ, വി.ആർ.ശ്രീകുമാരൻ നായർ, കെ.സി.ജയൻ, സി.എസ്.വിജയ കുമാർ, ആർ.ജയദേവ്, സി.രവീന്ദ്രൻ നായർ, എസ്.എസ്.ശ്രീകുമാർ, ബി.വി.സുകേഷ്, എന്നിവരും മുൻ സംസ്ഥാന - ജില്ലാ ഭാരവാഹികളും സംസാരിച്ചു.

കെ.ഇ.ഡബ്ല്യു.എസ്.എ (കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ) തിരുവനന്തപുരം ജില്ലാ സമ്മേളനം

0 Comments

Leave a comment