മുണ്ടക്കയം: കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ഇടുക്കി പെരുവന്താനത്തിന് സമീപമാണ് അപകടം നടന്നത്. റോഡിൽ നിന്ന് താഴ്ചയിലേക്ക് പതിച്ച ബസ് മരത്തിൽ തട്ടി നിന്നതോടെ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്





0 Comments