കഴക്കൂട്ടം: കണിയാപുരം - വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യനിൽ സ്നേഹമാണ് വളർത്തേണ്ടതെന്നും പുണ്യങ്ങളുടെ മാസമായ റംസാൻ അതിനുള്ള പ്രചോദനമാവണമെന്നും അഡ്വ.എം വിൻസന്റ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഹരിത സ്പർശവും മുസ്ലിം ലീഗ് കണിയാപുരം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റംസാൻ സായാഹ്നം കണിയാപുരം പള്ളി നടയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ രംഗത്ത് റംസാനിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജനസേവനം ദൈവാരാധന എന്ന സന്ദേശം നൽകുന്നു. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഹരിത സ്പർശം സെക്രട്ടറി ഷഹീർ ഖരീം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജന:സെക്രട്ടറി അഡ്വ.കണിയാപുരം ഹലീം ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ, നൗഷാദ് ഷാഹുൽ, മുനീർ കൂരവിള, മൺസൂർ ഗസ്സാലി, അൻസാരി പളളി നട, തൗഫീക്ക് ഖരീം, നുജും അസീസ്, ബുഹാരി, നാസുമുദ്ദീൻ, മുഹമ്മദ് ഷഹീൻ എന്നിവർ പ്രസംഗിച്ചു.
വിശ്വാസം മനുഷ്യനിൽ വളർത്തേണ്ടത് സ്നേഹമായിരിക്കണം - അഡ്വ: എം വിൻസന്റ്





0 Comments