തിരുവനന്തപുരം: ബോണ്ട് അഡ്വഞ്ചർ പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ പാരാസെയ്ലിങ് പ്രവർത്തനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം 4.30 ന് കോവളം ഹവ ബീച്ചിൽ നടക്കുന്ന ചടങ്ങിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ്.ലി. സംഘടിപ്പിക്കുന്ന ഫ്ലൈ കോവളം പദ്ധതിയുടെ ഭാഗമായുള്ള പാരാസെയ്ലിങ് നിരവധി വർഷങ്ങളായി ബോണ്ട് സഫാരി കോവളം, സ്കൂബ ഡൈവിംഗ്, സ്നോർക്കെലിംഗ്, മറ്റ് ജല അധിഷ്ഠിത സാഹസിക പാക്കേജുകൾ എന്നിവ വിജയകരമായി നടത്തി വരുകയാണ്. ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ നങ്ങൾ പാരാസെയ്ലങ് പോലെയുള്ള സാഹസിക പ്രവർത്തനങ്ങൾക്ക് രൂപം നൽകി വരുന്നു. ലോകമെമ്പാടുമുള്ള സാഹസിക പ്രേമികൾക്ക് അതുല്യമായ വ്യോമ, ഭൗമ സാഹസിക അനുഭവങ്ങൾ ലഭ്യമാക്കുക എന്നതാണ് നങ്ങൾ ലക്ഷ്യമിടുന്നതെന്ന് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലി. മാനേജിങ് പാർട്ണർ ജാക്സൺ പീറ്റർ പറഞ്ഞു. ഗോവയിൽ നിർമ്മിച്ച വിഞ്ച് പാരാസെയിൽ ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ബോട്ടിന് ഏകദേശം 11 മീറ്റർ നീളവും 3 മീറ്റർ വീതിയും 1.5 മീറ്റർ ആഴവുമുണ്ട്. ഏകദേശം 2.5 കോടി രൂപ ചിലവഴിച്ചാണ് കോവളത്ത് ഈ പാരാസെയ്ലിംഗ് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതെന്ന് ജാക്സൺ അറിയിച്ചു. ഒരു പരാസെയിലിൽ ഒരു സമയം രണ്ട് പേർക്ക് പറക്കാൻ കഴിയും. ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ എം.വിൻസെന്റ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഹാർബർ വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു, ടൂറിസം സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, കേരള ടൂറിസം ഡയറക്ടർ പി.ബാല കിരൺ ഐ.എഎസ്, കൃഷ്ണ തേജ ഐ.എ.എസ്, ഇന്ത്യ ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ മനേഷ് ഭാസ്കർ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ വി.മാത്യു, ടൂറിസം ഇന്ത്യ മാനേജിംഗ് എഡിറ്റർ രവിശങ്കർ.കെ.വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
കേരളത്തിലെ ആദ്യത്തെ പാരാസെയ്ലിങ് പ്രവർത്തനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും





0 Comments