പോത്തൻകോട്: കൊറോണ ഭീതിയെ അവഗണിച്ചു കൊണ്ട് അബ്ദുൽ അസീസിൻ്റെ ഖബറടക്കത്തിന് മുന്നിട്ടിറങ്ങിയ അഞ്ച് യുവാക്കൾ നാടിന് അഭിമാനമായി മാറി. കൊറോണ ബാധിച്ചു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച പോത്തൻകോട്, മഞ്ഞമല സ്വദേശി അബ്ദുൽ അസീസിന്റെ മൃതദേഹം അടക്കം ചെയ്യാൻ മുന്നോട്ടു വന്നത് നാട്ടിലെ പൊതു പ്രവർത്തകരായ 5 യുവാക്കളാണ്. സാമൂഹിക പ്രവർത്തകരായ തോന്നയ്ക്കൽ സ്വദേശി നവാസ്, കബറഡി പള്ളിക്കു സമീപം അൽഫാൻ, കല്ലൂർ മുസ്ലിം ജമാഅത്തിന് സമീപമുള്ള ഇമാമുദ്ദീൻ, വേങ്ങോട് സ്വദേശി സഫീർ, പൊയ്കയിൽ സ്വദേശി ലുക്മാൻ എന്നിവരാണ് ബറടക്കത്തിന് സ്വയം മുന്നോട്ട് വന്നത്. രോഗ പകർച്ച ഭീതിയിൽ ബന്ധുക്കൾ അടക്കമുള്ളവർ മാറി നിന്നപ്പോൾ ഇസ്ലാമിക ആചാര പ്രകാരമുള്ള കർമ്മങ്ങൾ ചെയ്തത് ഈ യുവാക്കളാണ്. അഞ്ചു പേരും രാവിലെ മുതൽ തന്നെ സംസ്കാരത്തിന് തയ്യാറായി നിന്നിരുന്നു. ആംബുലൻസിൽ നിന്നും മൃതദേഹം എടുത്തു ഖബർസ്ഥാനിൽ കൊണ്ടു വന്നു മറവു ചെയ്തതും ഇവർ തന്നെയായിരുന്നു. അതും യാതൊരു ഭയവും കൂടാതെ. ആരോഗ്യ വകുപ്പ് കൊടുത്ത എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചാണ് അഞ്ചു പേരും നിന്നത്. പകർച്ചാ ഭീഷണി ഒരു ശതമാനം പോലും ഇല്ലെങ്കിലും ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഐ.ആർ.ഡബ്ല്യൂവിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ ഷമീറിന്റെ മേൽനോട്ടത്തിലുള്ള ഏഴു പേരടങ്ങുന്ന സംഘത്തിന്റെ പൂർണ മേൽ നോട്ടവും പിന്തുണയും ഇവർക്കുണ്ടായിരുന്നു. നാട്ടുകാരും ബന്ധുക്കളും പേടിച്ചു മാറി നിന്നിടത്തു ഇങ്ങനെ ഒരു നല്ലകാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് അഞ്ചു പേരും അഭിപ്രായപ്പെട്ടു.
കൊറോണ ഭീതിയെ അവഗണിച്ചു അബ്ദുൽ അസീസിൻ്റെ ഖബറടക്കാൻ മുന്നിട്ടിറങ്ങിയ യുവാക്കൾ നാടിന് അഭിമാനമായി





0 Comments