കഴക്കൂട്ടം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സർവകലാശാല ജീവനക്കാർ സംഭാവന നൽകും. പ്രതിസന്ധി ഘട്ടത്തിൽ സർക്കാറിനും സമൂഹത്തിനും കൈത്താങ്ങായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അതിജീവന പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ സഹജീവികളോട് ജീവനക്കാർ സഹകരിക്കണമെന്നും കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എസ്.വി.സാജും, പ്രസിഡൻറ് പി.എൻ.അജയും അഭ്യർത്ഥിച്ചു.
സാലറി ചലഞ്ചുമായി കേരള സർവകലാശാല





0 Comments