കൊല്ലം: പൂയപ്പള്ളിയിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ. പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ സുരേഷ് ബാബുവിന്റെ മകൾ ദേവനന്ദ (17), അമ്പലംകുന്ന് ചെങ്കൂർ തെക്കുംകര വീട്ടിൽ നൗഷാദിന്റെ മകൻ ഷെബിൻ ഷാ (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സ്കൂളിൽ പോയ ദേവനന്ദയും ഷെബിൻ ഷായും തിരികെ വീട്ടിലെത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഇരുവരുടെയും പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് (വെള്ളിയാഴ്ച) മൃതദേഹങ്ങൾ തടാകത്തിൽ കണ്ടെത്തുകയായിരുന്നു. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കൊട്ടാരക്കര ബോയ്‌സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻ ഷാ. ഓടനാവട്ടം കെ.ആർ.ജി.പി.എം. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ദേവനന്ദ.
ഇന്നലെ സ്കൂളിൽ പോയ ദേവനന്ദയും ഷെബിൻ ഷായും തിരികെ വീട്ടിലെത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.





0 Comments