/uploads/news/2447-eiNTAIK14067.jpg
Local

കോഴിക്കോട്ട് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട.എസ്.ഐ പോ​ക്സോ നി​യ​മ​പ്ര​കാ​രം അറസ്​റ്റില്‍.


രാ​മ​നാ​ട്ടു​ക​ര: എ​ട്ടു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ റി​ട്ട. ഗ്രേ​ഡ് എ​സ്.​ഐ അ​റ​സ്​​റ്റി​ൽ.പു​റ്റേ​ക്കാ​ട് പീ​സ്നെ​റ്റ് വീ​ട്ടി​ൽ ഉ​ണ്ണി​യെ​യാ​ണ് (56) പോ​ക്സോ നി​യ​മ​പ്ര​കാ​രം ഫ​റോ​ക്ക് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​വിന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് ഇയാളെ അ​റ​സ്​​റ്റു ചെ​യ്ത​ത്.കോ​ഴി​ക്കോ​ട് സൗ​ത്ത് അ​സി. കമ്മീഷ​ണ​റു​ടെ ഓ​ഫി​സി​ൽ എസ്.​ഐ റാ​ങ്കി​ലി​രി​ക്കേ വി​ര​മി​ച്ച ഉ​ണ്ണി സ​ർവ്വീസി​ലി​രി​ക്കെ പോ​ക്സോ കേ​സു​ക​ളു​ടെ ഫ​യ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും കോ​ടതി​യി​ൽ സ​മ​ർപ്പി​ക്കേ​ണ്ട റി​പ്പോ​ർട്ടു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ലും വി​ദ​ഗ്ധ​നാ​യി​രു​ന്നു. ദി​വ​സ​ങ്ങൾക്ക് മു​മ്പാ​ണ് എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ പെ​ൺകു​ട്ടി​യെ പ്ര​തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.ഇയാളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.പ്ര​തി​യു​ടെ വീ​ട്ടി​ൽവെ​ച്ചും വീ​ടി​ന് സ​മീ​പ​ത്തെ ഷെഡി​ൽ ​വെ​ച്ചും നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് ചൈ​ൽഡ് ലൈ​നിൽ പെ​ൺകു​ട്ടി മൊ​ഴി ന​ൽകി​. തു​ട​ർന്ന് ചൈൽഡ് ലൈ​ൻ ന​ൽകി​യ പ​രാ​തി​യി​ലാ​ണ് ഫ​റോ​ക്ക് പൊ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്​​​റ്റ്​ ചെ​യ്ത​ത്.

കോഴിക്കോട്ട് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട.എസ്.ഐ പോ​ക്സോ നി​യ​മ​പ്ര​കാ​രം അറസ്​റ്റില്‍.

0 Comments

Leave a comment