/uploads/news/news_കോഴിയെ_ജീവനോടെ_തൂവൽ_പറിച്ച്_ക്രൂരമായി_കൊ..._1651208844_7624.jpg
Local

കോഴിയെ ജീവനോടെ തൂവൽ പറിച്ച് ക്രൂരമായി കൊന്ന അറവുകാരന്‍ അറസ്റ്റിൽ


തിരുവനന്തപുരം; കോഴിയെ ക്രൂരമായി കൊന്ന്  കഷണങ്ങളാക്കിയ സംഭവത്തിൽ അറവുകാരന്‍ അറസ്റ്റിൽ. പാറശാല കൊല്ലങ്കോട് കണ്ണനാഗത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു(36) ആണ് അറസ്റ്റിലായത്.


ജീവനോടെ കോഴിയെ തൂവൽ പറിച്ച് തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാൻ വന്ന യുവാവാണ് ഇയാളുടെ ക്രൂരത മൊബൈലിൽ പകർത്തിയത്.  സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാൽ ക്യാമറയിൽ നോക്കി ചിരിച്ചുകൊണ്ട് ജീവനുളള  കോഴിയുടെ തൂവൽ പറിച്ചെടുത്ത്, കഷണങ്ങളാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി  പ്രചരിച്ചതിനെ തുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംഭവത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു.

ജീവനോടെ കോഴിയെ തൂവൽ പറിച്ച് തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.

0 Comments

Leave a comment