പോത്തൻകോട്: കോവിഡ് മൂലം മാറ്റി വച്ച ശ്രീക്കുട്ടിയുടെയും മുല്ലേഷിൻ്റെയും വിവാഹം നടന്നു വളരെ ലളിതമായ ചടങ്ങുകളോടെ. കഴിഞ്ഞ ഏപ്രിൽ 15ന് നടത്താനിരുന്നതാണ് ഇരുവരുടെയും വിവാഹം. എന്നാൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. പോത്തൻകോട് വാവറ അമ്പലം തടത്തരികത്ത് വീട്ടിൽ ചന്ദ്രൻ.എസ് - അമ്പിളി ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി സി.എ. പൊയ്കമുക്ക്, തെക്കുംകര വീട്ടിൽ മുരളീധരനെയും അമ്മയുടെയും മകനാണ് മുല്ലേഷ്.എം. ഇന്നലെ വധൂ ഗൃഹത്തിൽ വെച്ചാണ് വിവാഹം നടത്തിയത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായാണ് മംഗള കർമ്മങ്ങൾ നടത്തിയത്. വളരെ അടുത്ത ബന്ധുക്കളും പരിസര വാസികളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
കോവിഡ് മൂലം മാറ്റി വച്ച വിവാഹം നടത്തി





0 Comments