മംഗലപുരം: ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര നടപടികൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മംഗലപുരം, തോന്നക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ നടത്തിയ പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗം മംഗലപുരം ഷാഫി സമരം ഉത്ഘാടനം ചെയ്തു. ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി രാജ്യവ്യാപകമായി കൈകോർത്തില്ലെങ്കിൽ കോർപ്പറേറ്റും അഡ്മിനിസ്ട്രേറ്ററും ലോകസുന്ദരിയായ പവിഴ മണ്ണിനെ വിഴുങ്ങുമെന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് മംഗലപുരം ഷാഫി അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.ബിജു, ജി.അനുരൂപൻ, അഖിൽ ആലപ്പി എന്നിവർ സംസാരിച്ചു.
കോർപ്പറേറ്റും അഡ്മിനിസ്ട്രേറ്ററും പവിഴ മണ്ണിനെ വിഴുങ്ങുമെന്ന് മംഗലപുരം ഷാഫി





0 Comments