പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗവും ചുമടുതാങ്ങി വിള വിസ്മയ നിവാസിൽ എം.ശ്രീകണ്ഠൻ കോവിഡ് ബാധിച്ചു മരിച്ചു. 50 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 4 മണിയോടെയാണ് മരണമടഞ്ഞത്. സി.പി.എം പോത്തൻകോട് ലോക്കൽ കമ്മിറ്റി അംഗം, പോത്തൻകോട് ടൗൺ എ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ചു വിജയിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് ശ്രീകണ്ഠൻ. ജനറൽ ആശുപത്രി ജീവനക്കാരിയായ ശ്രീദേവിയാണ് ഭാര്യ. മകൾ വിസ്മയ പോത്തൻകോട് മേരി മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയാണ്.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം എം. ശ്രീകണ്ഠൻ കോവിഡ് ബാധിച്ചു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments