https://kazhakuttom.net/images/news/news.jpg
Local

ക്രെഡിറ്റ് റേറ്റി൦ഗ് ഇൻഫർമേഷൻ സർവ്വീസസ് ഇന്ത്യ ലിമിറ്റഡ് ടെക്നോപാർക്കിനെ എ ഗ്രേഡ് ഗണത്തിൽ ഉൾപ്പെടുത്തി


കഴക്കൂട്ടം: കഴക്കൂട്ടം ടെക്നോപാർക്കിനെ ക്രെഡിറ്റ് റേറ്റി൦ഗ് ഇൻഫർമേഷൻ സർവ്വീസസ് ഇന്ത്യ ലിമിറ്റഡ് (ക്രിസിൽ) എ ഗ്രേഡ് ഗണത്തിൽ ഉൾപ്പെടുത്തി. ഇതോടെ ഈ റേറ്റി൦ഗ് നേടുന്ന കേരളത്തിലെ ആദ്യത്തെ ഐ.ടി പാർക്ക് എന്ന നേട്ടം ടെക്നോപാർക്ക് കൈവരിച്ചു. 2014-15 വർഷത്തിൽ ഡി റേറ്റി൦ഗും പിന്നീട് ബി റേറ്റി൦ഗും ലഭിച്ചിരുന്നു. 2019 ജൂണിൽ പുറത്തിറക്കിയ ഏറ്റവും പുതിയ റേറ്റി൦ഗിലാണ് എ ഗ്രൈഡിലേക്ക് ടെക്നോപാർക്കിനെ ഉൾപ്പെടുത്തിയത്. ടെക്നോപാർക്കിന്റെ ഒന്നും, മൂന്നും ഘട്ടങ്ങളിലും, ടെക്നോസിറ്റിയിൽ ഉണ്ടായിരുന്ന സ്ഥലങ്ങളുടെ വിപണനത്തിലൂടെയും ആർജിച്ച ധന സമാഹരണത്തിലൂടെ 2019 സാമ്പത്തിക വർഷം 15 % ശതമാനം വളർച്ച നേടിയിരുന്നു. ക്രിസിൽ റേറ്റി൦ഗിൽ എ ഗ്രൈഡ് നേടി സാമ്പത്തിക സ്ഥിരത പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞത് ടെക്നോപാർക്കിന്റെ വലിയ നേട്ടങ്ങളിൽ ഒന്നാണെന്നും ആഗോള മേഖലയിൽ ആർജിച്ച ഈ വിശ്വസനീയത കൂടുതൽ നിക്ഷേപ സാദ്ധ്യതകൾക്ക് വഴിവെക്കുമെന്നും ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ പറഞ്ഞു.

ക്രെഡിറ്റ് റേറ്റി൦ഗ് ഇൻഫർമേഷൻ സർവ്വീസസ് ഇന്ത്യ ലിമിറ്റഡ് ടെക്നോപാർക്കിനെ എ ഗ്രേഡ് ഗണത്തിൽ ഉൾപ്പെടുത്തി

0 Comments

Leave a comment