/uploads/news/687-IMG-20190706-WA0047.jpg
Local

പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്ക്കൂൾ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കായി പ്രതിഭാ സംഗമം 2019


പോത്തൻകോട്: ലക്ഷ്മിവിലാസം ഹൈസ്കൂളിൽ 2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'പ്രതിഭാ സംഗമം 2019' സംഘടിപ്പിച്ചു. എ.ഡി.ജി.പി ഡോ.ബി.സന്ധ്യ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് ഗ്രേഡ് വാങ്ങിയ 83 ഉം 9 എ.പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ 46 ഉം വിദ്യാർഥി പ്രതിഭകളെ സർട്ടിഫിക്കറ്റും മെഡലും നൽകി അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്ക്കൂളിൽ പരീക്ഷയെഴുതിയ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ 100 % - ഉം, മലയാളം മീഡിയം വിദ്യാർത്ഥികളിൽ 98% വിജയത്തിന്റെ നേട്ടവും കൈവരിച്ചിരുന്നു. പി.ടി.എ പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷനായ ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം ആശംസയും ഹെഡ്മിസ്ട്രസ് എം.ആർ.മായ സ്വാഗതവും പറഞ്ഞു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, കരൂർ വാർഡ് മെമ്പർ ഗിരിജാകുമാരി, വാർഡ് മെമ്പർ എം.ബാലമുരളി, പോത്തൻകോട് എസ്.എച്ച്.ഒ പി.എസ്.സുജിത്ത്, സ്കൂൾ മാനേജർ വി.രമ, വി.ടി.എ വൈസ് പ്രസിഡന്റ് പോത്തൻകോട് ബാബു, മാതൃസംഗമം കൺവീനർ അതുല്യ ജയൻ, സ്റ്റാഫ് സെക്രട്ടറി എസ്.ഷീജ തുടങ്ങിയവർ പങ്കെടുത്തു.

പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്ക്കൂൾ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കായി പ്രതിഭാ സംഗമം 2019

0 Comments

Leave a comment