പെരുമാതുറ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുമാതുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'തൗഹീദിലേക്ക് സുന്നത്തിലേക്ക് ' പ്രമേയത്തിൽ ഖുർആൻ പ്രഭാഷണവും ഖുർആൻ ഹദീസ് ലേർണിംഗ് സ്കൂൾ (ക്യു.എച്ച്.എൽ.എസ്) അവാർഡ് സംഗമവും സംഘടിപ്പിക്കും. നാളെ (ബുധൻ) വൈകിട്ട് ഏഴ് മണിക്ക് പെരുമാതുറ മാടൻവിള സ്കൂളിനു സമീപം പ്രത്യേകം സജ്ജമാക്കിയ മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ 'വഴി തെറ്റുന്ന യുവത, വഴി കാട്ടുന്ന ഇസ്ലാം' എന്ന വിഷയത്തിൽ പാലാംകോണം ദാറുൽ അർഖം കോളേജ് അദ്ധ്യാപകൻ മൗലവി അർഷദ് താനൂർ മുഖ്യ പ്രഭാഷണം നടത്തും. വിസ്ഡം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്യു.എച്ച്.എൽ.എസ് വാർഷിക പരീക്ഷയിലെ വിജയികൾക്ക് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഹഫീസ് കൊല്ലം ആമുഖ പ്രഭാഷണം നടത്തും.
ഖുർആൻ പ്രഭാഷണവും ക്യു.എച്ച്.എൽ.എസ് അവാർഡ് സംഗമവും





0 Comments