തിരുവനന്തപുരം: കോവളം ഭാഗത്ത് അജ്ഞാത ഡ്രോൺ പറത്തിയവരെ പൊലീസ് കണ്ടെത്തി. റെയിൽ വേ പാത വികസനവുമായി ബന്ധപ്പെട്ട് സർവേ നടത്തുന്ന കമ്പനിയുടെ ഡ്രോൺ നിയന്ത്രണം വിട്ട് കോവളം ഭാഗത്തെത്തിയതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പറക്കാൻ ശേഷിയുള്ള ഡ്രോൺ ജീവനക്കാർ കാറിലിരുന്ന് പ്രവർത്തിപ്പിക്കുമ്പോൾ നിയന്ത്രണം വിട്ട് കോവളം ഭാഗത്തേക്ക് പറന്നതാണെന്നു പോലീസ് അറിയിച്ചു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻട്രോൺ സൊല്യൂഷൻ കമ്പനിയാണ് റെയിൽവേയ്ക്കു വേണ്ടി സർവേ നടത്തുന്നത്. കമ്പനി ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു.
അജ്ഞാത ഡ്രോണ്‍’ പറത്തിയവരെ പൊലീസ് കണ്ടെത്തി





0 Comments