തിരുവനന്തപുരം: മാർച്ച് 28 വരെ കേരളത്തിൽ ഉയർന്ന താപനിലയിൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. പൊതു ജനങ്ങൾ ജാഗ്രത പാലിക്കുകയും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണം.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂര്യാഘാത-സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു.





0 Comments