കഴക്കൂട്ടം: ബൈക്കിടിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. കൊല്ലം സ്വദേശിയും പള്ളിപ്പുറം മുഴിതിരിയാവട്ടത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഷെയ്ക്ക് ഹുസൈൻ (ബാബു 54) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19ന് രാവിലെ ഷെയ്ക്ക് ഹുസൈൻ ഭാര്യയുമൊത്ത് ജോലിക്കു പോകാനായി വീടിനു മുൻവശത്തായുള്ള ദേശീയ പാത മുറിച്ച് കടക്കുമ്പോൾ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന ബൈക്കിടിക്കാതിരിക്കാൻ ഭാര്യയെ തള്ളി മാറ്റുന്നതിനിടയിൽ ബൈക്ക് ഹുസൈന്റെ ദേഹത്ത് തട്ടുകയായിരുന്നു. ബൈക്ക് തട്ടി റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലായിരുന്ന ഹുസൈൻ കഴിഞ്ഞ ദിവസം രാത്രിയോടെ അന്ത്യം സംഭവിച്ചു. നെയ്യാറ്റിൻകര ഫോട്ടോപാർക്കിലാണ് ജോലി, കഴക്കൂട്ടം അശ്വതി സ്റ്റുഡിയോയിലും ജോലിചെയ്തിരുന്ന പരേതൻ നേരത്തെ ചെമ്പഴന്തിയിൽ ഡിജിറ്റൽ പാർക്ക് എന്ന സ്റ്റുഡിയോ നടത്തിയിരുന്നു. ഭാര്യ ഗുലാബ്ജാൻ പി.എം.ജിയിൽ കെൽട്രോണിലാണ് ജോലി, മക്കൾ: അബ്ദുൽ റഷീദ് (ടെക്നോപാർക്ക്), അബൂബക്കർ (വിദേശം), കബറടക്കം കൊല്ലം ചിന്നക്കര ജമാഅത്തിൽ നടന്നു.
ബൈക്കിടിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments