/uploads/news/598-IMG_20190529_075409.jpg
Local

ചിപ്പൻചിറ യുവസാഗര ഗ്രന്ഥശാലയുടെ പതിനഞ്ചാം വാർഷികാഘോഷവും മന്ദിരോദ്ഘാടനവും


പാലോട്: ചിപ്പൻചിറ യുവസാഗര ഗ്രന്ഥശാലയുടെ പതിനഞ്ചാം വാർഷികാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.മധു, അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ കൊണ്ട് യാഥാർത്ഥ്യമാക്കിയ മന്ദിരോദ്ഘാടനവും 24 മുതൽ 27 വരെ വിവിധ പരിപാടികളോടു കൂടി നടന്നു. 26 ന് വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി കെ മധു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് ഉല്ലാസ് വി നായർ അധ്യക്ഷനായി. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് മുഖ്യാതിഥിയായിരുന്നു. ഒഎൻവി, വൈലോപ്പിള്ളി പുരസ്കാര ജേതാവ് സുമേഷ്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രൻ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചിത്രകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബാ ഗിരീഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പേരയം ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയകുമാർ, പി.എൻ.അരുൺ കുമാർ, സിന്ധുകുമാരി, ഗ്രന്ഥശാല സെക്രട്ടറി മനോജ്.വി.എസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വച്ച് മികച്ച ജനപ്രതിനിധിയ്ക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിഭാ പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.മധുവിനേയും സമഗ്ര സംഭാവനക്കുള്ള ഗ്രന്ഥശാല പുരസ്കാര ജേതാവ് കാഞ്ഞിരംപാറ മോഹനനേയും ആദരിച്ചു. ഉദ്ഘാടന യോഗത്തിൽ വച്ച് പ്രഥമ യുവസാഗര പ്രതിഭാപുരസ്കാരം നാടക നടനും സംവിധായകനുമായ അരുൺ നാഥ് പലോടിന് സമ്മാനിക്കുകയും ഗ്രന്ഥശാലയ്ക്കായി വസ്തു നൽകിയ ഭാർഗ്ഗവൻ നായരേയും, ഗ്രന്ഥശാല തീം സോംഗ് ഡയറക്ടർ റജി.റ്റി.ഫിലിപ്പിനേയും ആദരിക്കുകയും ചെയ്തു. കൂടാതെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കും കേരള സർവ്വകലാശാല റാങ്ക് ജേതാവ് രേഷ്മാ രാജുവിനും ഉപഹാരം നൽകി. 27 ന് വൈകുന്നേരം നടന്ന നാംസ്കാരിക സദസ്സ് കവി ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. നിരവധി പ്രശസ്തരായ സാംസ്കാരിക നായകരും കവികളും പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

ചിപ്പൻചിറ യുവസാഗര ഗ്രന്ഥശാലയുടെ പതിനഞ്ചാം വാർഷികാഘോഷവും മന്ദിരോദ്ഘാടനവും

0 Comments

Leave a comment