/uploads/news/news_ചിറയിൻകീഴിൽ_വാർഡ്_മെമ്പർമാർ_ഉപവാസ_സമരം_ന..._1660206148_9571.jpg
Local

ചിറയിൻകീഴിൽ വാർഡ് മെമ്പർമാർ ഉപവാസ സമരം നടത്തി


ചിറയിൻകീഴ്: നിരന്തരം ആവശ്യപ്പെട്ടിട്ടും ശാർക്കര - പണ്ടകശാല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തത്തിൽ  പ്രതിഷേധിച്ച് കോൺഗ്രസ്‌ ചിറയിൻകീഴ്, ശാർക്കര മണ്ഡലം കമ്മിറ്റികളുടെ  നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മനുമോൻ.ആർ.പി, മോനി ശാർക്കര, വി.ബേബി എന്നിവർ ശാർക്കര  ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം നടത്തി .

രാവിലെ 8 മണി മുതൽ ആരംഭിച്ച ഉപവാസ സമരം  കോൺഗ്രസ്സ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായ ബി.എസ്.അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുനിൽ പെരുമാതുറ, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ജോഷിബായി, ശാർക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.രാജേഷ് ബി നായർ, ഡി.സി.സി മെമ്പർ പുതുക്കരി പ്രസന്നൻ എന്നിവർ സംസാരിച്ചു.

ചിറയിൻകീഴിൽ റയിൽവേ ഓവർ ബ്രിഡ്ജ് പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് ഇതുവഴിയാണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര നരക തുല്യമാണ്. ഈ റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ ശേഷമേ ഓവർ ബ്രിഡ്ജിന്റെ പണി തുടങ്ങൂവെന്ന വാക്ക് അധികൃതർ ലംഘിച്ചതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.

ഈ പ്രശ്നം നിരവധി തവണ  ഉന്നയിച്ചപ്പോഴും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് വാർഡ് മെമ്പർമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുസ്സഹമായിരിക്കുകയാണ്.

വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഉപവാസമിരുന്ന വാർഡ് മെമ്പർമാർക്ക് എം.എൽ.എ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. സമാപന സമ്മേളനത്തിൽ ഡി.സി.സി മെമ്പർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, മഹിളാ കോൺഗ്രസ്സ് നേതാക്കൾ, കെ.എസ്.യു -യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഉപവാസ സമരം വിജയിപ്പിക്കാൻ എത്തിച്ചേർന്നവർക്ക്  വാർഡ് മെമ്പർമാരായ മോനി ശാർക്കര, മനുമോൻ, വി.ബേബി എന്നിവർ നന്ദി പറഞ്ഞു. പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.

ചിറയിൻകീഴിൽ റയിൽവേ ഓവർ ബ്രിഡ്ജ് പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് ഇതുവഴിയാണ്

0 Comments

Leave a comment