കഴക്കൂട്ടം: ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് വടക്കേ അരയ തുരുത്തി കണ്ണാട്ട് കടവ് തോപ്പ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. ഫിഷറീസ് വകുപ്പിൽ നിന്ന് അനുവദിച്ച 41 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് തുടങ്ങുന്നത്. വർഷങ്ങളായി വളരെ ശോചനാവസ്ഥയിലായിരുന്നു കണ്ണാട്ട് കടവ് റോഡ്. പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് ഈ അവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി തുറമുഖ എൻജിനീയറിംങ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ ഫണ്ടിൽ നിന്നാണ് പണം ചെലവഴിക്കുന്നത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മെമ്പർ ജോഷി ബായി, സി.പി.എം.ഏര്യാ കമ്മിറ്റി അംഗം വി.വിജയകുമാർ, എൽ.സി സെക്രട്ടറി സി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ചിറയിൻകീഴ് കണ്ണാട്ട് കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു





0 Comments