പോത്തൻകോട്: കല്ലൂർ ഗവ.യുപി സ്കൂളിൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. ഒരു അധ്യായന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷം പത്മശ്രീ ഗാന്ധിയൻ ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. നൂറ്റമ്പതാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി 150 വിളക്കുകൾ തെളിയിച്ചു. ഒരു അധ്യായന വർഷം കൊണ്ട് ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപിക്കുന്ന 150 പരിപാടികൾ നടത്തും. പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, ചർച്ചകൾ, ഗാന്ധി ചിത്ര പ്രദർശനങ്ങൾ തുടങ്ങിയവയാണ് നടത്തുക. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ ഗോപിനാദൻ നായരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എം.എ.ഉറൂബ്, എസ്.എം.സി ചെയർമാൻ ബാല മുരുകൻ, പ്രധാന അധ്യാപിക ഷമീനാ ബീഗം, സ്റ്റാഫ് സെക്രടറി ഗോപകുമാർ അധ്യാപകരായ ലൈല, അൻസി, ഷീജാ ലത തുടങ്ങിയവർ പങ്കെടുത്തു.
പോത്തൻകോട് കല്ലൂർ ഗവ.യുപി സ്കൂളിൽ ഗാന്ധിയുടെ 150-ാമത് ജന്മദിനം ആഘോഷിച്ചു





0 Comments