കണിയാപുരം: ലോകത്തിന്റെ വെളിച്ചമായ മഹാത്മജിയുടെ നൂറ്റി അമ്പതാം ജന്മവാർഷികമായ ഒക്ടോബർ രണ്ട് മഹാത്മജിയുടെ ത്യാഗ സ്മരണകളുണർത്തി ആലുംമൂട് ഗവ: എൽ.പി സ്കൂളിൽ സമുചിതം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഗാന്ധി അർദ്ധ കായ പ്രതിമയുടെ അനാച്ഛാദന കർമ്മവും ഗാന്ധി ജയന്തി ദിനാഘോഷവും പ്രശസ്ത സാഹിത്യകാരൻ ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. ഡോ:എ.ഹാരിസ് - കണിയാപുരം മുഖ്യാതിഥിയായി. ഗാന്ധി പ്രതിമ ശില്പി ജനാർദ്ധനൻ കരിവെള്ളൂർ, ഗായികയും ജനാർദ്ധനൻ കരിവെള്ളൂരിന്റെ ഭാര്യയുമായ ലൗലി ജനാർദ്ദനൻ എന്നിവർ ആശംസകൾ നേർന്നു. എസ്.എം.സി ചെയർമാൻ വെട്ടു റോഡ് സലാം അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് ജെ.നബീസത്തു ബീവി സ്വാഗതം പറഞ്ഞു. ഗാന്ധി ദർശൻ ക്ലബ് കൺവീനർ രമ്യ.ജി.ആർ നന്ദി രേഖപ്പെടുത്തി. തുടർന്ന് മധുര വിതരണത്തോടെ പരിപാടികൾക്ക് സമാപനമായി.
മഹാത്മജിയുടെ ത്യാഗ സ്മരണകളുണർത്തി കണിയാപുരം ആലുംമൂട് ഗവ. എൽ.പി.സ്കൂൾ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു





0 Comments